ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
May 2, 2026, 07:15 IST
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ ദിവസങ്ങളിളും മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. അതേസമയം, മഴ ശക്തമായതോടെ താപനിലയില്‍ ആശ്വാസമുണ്ട്. ഇന്നലെ 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു പുനലൂരില്‍ രേഖപ്പെടുത്തിയത്.