ചൂടിന് ആശ്വാസമായി കൊച്ചിയിൽ വേനൽ മഴ
കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ചൂടിന് ആശ്വാസമേകി ശക്തമായ വേനൽ മഴയെത്തി. മണിക്കൂറുകളോളം നീണ്ടുനിന്ന മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണത് ഗതാഗതത്തെയും വൈദ്യുതി ബന്ധത്തെയും സാരമായി ബാധിച്ചു.
Apr 20, 2026, 13:30 IST

ആലുവ കരുമാലൂരിൽ ശക്തമായ കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോയി. കരുമാലൂർ സ്വദേശി ദിനനാഥന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്; ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല. നഗരത്തിൽ കൊടുംചൂടിന് മഴ ശമനം നൽകിയെങ്കിലും കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ ജനങ്ങളെ വലച്ചു.വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.