സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു ; ബുധനാഴ്ച നാല് ജില്ലകളിൽ ജാഗ്രത

 സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിൽ ആശ്വാസമായി വേനൽമഴ എത്തുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത്

 

 സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിൽ ആശ്വാസമായി വേനൽമഴ എത്തുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും മറ്റ് ജില്ലകളിൽ 36 മുതൽ 37 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടാം. വായുവിലെ ഈർപ്പവും ഉയർന്ന ചൂടും കാരണം മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ആശ്വാസം നൽകിയിട്ടുണ്ട്. ഇന്ന് മുതൽ മഴ കൂടുതൽ സജീവമാകുമെന്നും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നുമാണ് പ്രവചനം. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും കോട്ടയത്തുമാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.