വേനൽ ചൂട് ; ഉപഭോക്താക്കൾക്ക് നിർദേശങ്ങളുമായി മിൽമ
തിരുവനന്തപുരം: സംവേനൽ ചൂട് ; ഉപഭോക്താക്കൾക്ക് നിർദേശങ്ങളുമായി മിൽമസ്ഥാനത്ത് വേനൽ ചൂട് ശക്തമായ സാഹചര്യത്തിൽ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള നിർദേശങ്ങളുമായി മിൽമ. ശരിയായ രീതിയിൽ ശീതീകരിച്ച് സൂക്ഷിക്കാത്ത കവർ പാലും തൈറും പിരിഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടകളിൽ പുറത്തുവച്ചിരിക്കുന്ന പാൽ വാങ്ങുന്നത് വേഗത്തിൽ കേടാകാൻ ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി. പാൽ ശീതീകരിച്ച് സൂക്ഷിക്കുന്ന കാര്യത്തിൽ മിൽമ ബൂത്ത് ഏജന്റുമാർ, വിതരണക്കാർ, കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
യാത്രയ്ക്കിടെ പ്ലാസ്റ്റിക് കവറുകളിലോ ബാഗുകളിലോ വായുസഞ്ചാരമില്ലാതെ പാൽ കവറുകൾ ദീർഘസമയം സൂക്ഷിക്കുന്നത് ഒഴിവാക്കണം. കവർ പാൽ റഫ്രിജറേറ്ററിലെ ചിൽഡ് വിഭാഗത്തിൽ സൂക്ഷിക്കേണ്ടതും ഫ്രീസറിൽ വെക്കരുതെന്നും നിർദേശിച്ചു. പാൽ കൈകാര്യം ചെയ്യുമ്പോൾ ശുചിത്വം പാലിക്കണമെന്നും മണം, രുചി എന്നിവയിൽ വ്യത്യാസം അനുഭവപ്പെട്ടാൽ ഉപയോഗിക്കരുതെന്നും അറിയിച്ചു. ശീതീകരണം നിർബന്ധമില്ലാത്ത മിൽമയുടെ യുഎച്ച്ടി ലോങ് ലൈഫ് പാൽ ഉപയോഗിക്കുന്നതും ഒരു പരിഗണനയായി അധികൃതർ നിർദേശിക്കുന്നു.