സുജാത ടീച്ചറുടെ കത്ത് വഴിത്തിരിവായി : ബംഗ്ലാവ് മെട്ടയിലെ പോലീസ് ഭൂമി ഇനി വികസനത്തിന്റെ പുതിയ മുഖമായി മാറും

വർഷങ്ങളായി കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ താവളമായും കിടന്ന  അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാല - പനയത്താം പറമ്പ് റോഡിലെ ബംഗ്ലാവ് മെട്ടയിലെ പോലീസ് ഭൂ

 

ചക്കരക്കൽ :വർഷങ്ങളായി കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ താവളമായും കിടന്ന  അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാല - പനയത്താം പറമ്പ് റോഡിലെ ബംഗ്ലാവ് മെട്ടയിലെ പോലീസ് ഭൂമി ഇനി വികസനത്തിന്റെ പുതിയ മുഖമായി മാറും. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ  ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ്‌ ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെന്റർ നിലവിൽ വരുന്നതോടെയാണിത് സാധ്യമാകുന്നത്. കുറുവ യു.പി സ്കൂൾ അധ്യാപികയായ  പി. സി. സുജാത ടീച്ചറുടെ നിരന്തരമായ ഇടപെടലുകളും മുഖ്യമന്ത്രിയുമായുള്ള കത്ത് വഴിയുള്ള ആശയവിനിമയവുമാണ് ജനവാസ മേഖലയ്ക്ക് ഭീഷണിയായിരുന്ന ഈ അഞ്ചേക്കറോളം വരുന്ന സ്ഥലത്തിന്റെ മുഖച്ഛായ മാറ്റാൻ വഴിയൊരുക്കിയത്.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിൽ സുജാത ടീച്ചർ കത്തെഴുതിയതും പരാമർശിച്ചു. അന്ന് മുഖ്യമന്തിയുടെ ഓഫീസിലേക്ക് അയച്ച കത്താണ് ഇത്തരമൊരുകാര്യത്തെ കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷ് ഇതിന് പിന്നിൽ വിടാതെ പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു