മക്കൾക്ക് വേണ്ടതെല്ലാം വാങ്ങിനൽകുന്നതല്ല മാതാപിതാക്കളുടെ ഉത്തരവാദിത്തം, നിയന്ത്രിക്കാനും തിരുത്താനും കഴിയണം ; സുഹൈലിന്റെ അമ്മയെ വിമർശിച്ച് ശശികല ടീച്ചർ
നെടുമ്പാശ്ശേരി വാഹനാപകടത്തിന് പിന്നാലെ, കേസിലെ പ്രതിയായ സുഹൈൽ സജീവിന്റെ അമ്മ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയെ വിമർശിച്ച് ശശികല ടീച്ചർ. മക്കളെ വളർത്തുന്നതിൽ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്തം, യുവാക്കൾക്കിടയിലെ മദ്യപാനവും അമിതവേഗതയും, നിയമലംഘനങ്ങൾ തടയേണ്ടതിന്റെ ആവശ്യകത എന്നിവയാണ് കുറിപ്പിൽ പ്രധാനമായും ഉന്നയിക്കുന്നത്.
മക്കൾക്ക് ആവശ്യമായതെല്ലാം വാങ്ങിനൽകുന്നതു മാത്രമല്ല രക്ഷാകർതൃത്വമെന്നും അവരുടെ പെരുമാറ്റം നിരീക്ഷിക്കുകയും തെറ്റായ വഴികളിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ശശികല ടീച്ചർ കുറിപ്പിൽ പറയുന്നു. മദ്യപാനം ഉൾപ്പെടെയുള്ള ദുശ്ശീലങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ചികിത്സ ലഭ്യമാക്കുന്നതടക്കമുള്ള ഇടപെടലുകൾ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അപകടത്തിൽപ്പെട്ട യുവാവിന് മാതാവ് മിനി കൂപ്പർ കാർ സമ്മാനമായി നൽകിയതിനെക്കുറിച്ചുള്ള വാർത്തകൾ പരാമർശിച്ചുകൊണ്ടാണ് കുറിപ്പിലെ വിമർശനം.

നെടുമ്പാശ്ശേരിയിൽ വിമാനത്താവള റോഡിലുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് ജീവനാണ് പൊലിഞ്ഞത്. സുഹൈൽ സജീവ് ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. സംഭവത്തിൽ സുഹൈലിനെയും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് മദ്യപാനം, അമിതവേഗത, യുവാക്കളുടെ വാഹന ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നിട്ടുണ്ട്.
അതേസമയം, മകന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർക്കാവുന്ന പിന്തുണ നൽകുമെന്നും സുഹൈലിന്റെ മാതാവ് നേരത്തേ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർഥിച്ചിരുന്നു. ഈ വീഡിയോയുടെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും മക്കളുടെ പെരുമാറ്റം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശശികല ടീച്ചറുടെ വിമർശനക്കുറിപ്പ് ചർച്ചയാകുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം
ഈ കണ്ണീര് നമ്മൾ കാണണം
കണ്ടിട്ടും കണ്ടില്ല എന്ന നടിക്കരുത്
ആ കണ്ണീര് നമ്മുടെ ഉള്ളുലക്കണം?
കണ്ട ബാറിൽ മുഴുവൻ കയറി പള്ള നിറയെ കുടിച്ച് റോക്കറ്റ് വേഗതയിൽ മക്കൾ ഊരു ചുറ്റുന്ന കഥ അറിയാതെ പോകുന്ന അമ്മമാർ നാളെക്കായി കരുതിവെക്കേണ്ട കണ്ണീരാണിത്?
വിജയകരമായി 18 വയസ്സുവരെ ജീവിച്ചതിന് മിനി കൂപ്പർ സമ്മാനമായി നൽകുമ്പോൾ ഈ മകൻ ഇങ്ങനെ ഒരു മദ്യപാനിയാണ് എന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല!!!!!
അറിഞ്ഞിരുന്നെങ്കിൽ
അതിനു കൂടി കൊടുത്ത സമ്മാനമായിരുന്നു മിനി കൂപ്പർ!!
അനുവദി'ക്കപ്പെട്ടതിൻ്റെ
അഞ്ചിരട്ടി മദ്യവും അനുവദിക്കപ്പെട്ടതിന്റെ
ഇരട്ടിയിലധികം സ്പീഡുമായി
മക്കൾ കണ്ടവരുടെ ജീവിതം തകർത്തെറിഞ്ഞിട്ട്
ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല!
മക്കൾ മദ്യപിക്കുമ്പോൾ
നിയമലംഘനം നടത്തുമ്പോൾ
സാമം ദാനം ഭേദം ദണ്ഡം
ഒന്നും ഫലിക്കുന്നില്ല എങ്കിൽ
സ്നേഹത്തോടെ അവരുടെ മുന്നിൽ ഒരിത്തിരി കണ്ണീരൊഴുക്കിയെങ്കിലും അവരെ പിന്തിരിപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കാത്തവർക്ക് മാതാവ് എന്ന് അവകാശപ്പെടാൻ കഴിയുമോ?
മക്കൾക്ക് വേണ്ടതെല്ലാം വാങ്ങി കൊടുക്കുന്നത് മാത്രമല്ല പാരൻ്റിംഗ്
എന്ന് മനസ്സിലാക്കാത്ത അമ്മമാരുടെ പ്രതിനിധിയാണിവർ!
ചിലപ്പോൾ ചില പ്രത്യേക സ്വഭാവമുള്ള മക്കളെ ഒരുതരത്തിലും നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞു എന്ന് വരില്ല!
അത്തരം സന്ദർഭങ്ങളിൽ അവരെ ചികിത്സിക്കാൻ എങ്കിലും ഉള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്ക് ഇല്ലേ?
ലഹരി വിമുക്ത കേന്ദ്രത്തിലെങ്കിലും
ഈ മകനെ എത്തിക്കാത്തത് മാതാപിതാക്കൾ അവരവരോടും ആ കുട്ടിയോടും സമൂഹത്തോടും ചെയ്ത ചതിയാണ്!
ഹായ് ഗയ്സ് !!
അല്ലെങ്കിൽ സുഹൃത്തുക്കളെ എന്നൊക്കെ പറഞ്ഞു ഇവരൊക്കെ ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയത്തിൽ ഇവർ ജീവിതം മറക്കുന്നു എന്നതാണ് സത്യം