മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി സുധാകരന്‍

സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസത്തിനുശേഷമാണ് കെ സുധാകരന്‍ പൊതുവേദിയിയില്‍ എത്തുന്നത്.

 

രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിലാണ് സുധാകരന്‍ വികാരാതീനനായത്

മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിലാണ് സുധാകരന്‍ വികാരാതീനനായത്. സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു.

വാക്കുകൊണ്ടും, വിവരങ്ങള്‍ കൊണ്ടും ദൗത്യങ്ങള്‍ കൊണ്ടും തന്നെ സംരക്ഷിച്ച പ്രവര്‍ത്തകരെ താന്‍ ഓര്‍ക്കുകയാണ്. ഒരുപാട് കടമ്പകള്‍ കടന്നുവരാന്‍ സാഹചര്യമുണ്ടാക്കിയത് കാപ്പാടന്‍ രമേശനാണ്. സിപിഐഎമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടന്‍ എത്തും. ആത്മാര്‍ത്ഥമായ സമീപനവും പ്രവര്‍ത്തനവുമായിരുന്നു കാപ്പാടന്റെത്. എല്ലാ കാലഘട്ടങ്ങളിലും ഈ പാര്‍ട്ടിയുടെ ഓര്‍മയുടെ പ്രതീകമാണ് കാപ്പാടന്‍ രമേശന്‍ എന്നും സുധാകരന്‍ ഓര്‍മിച്ചു.
സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസത്തിനുശേഷമാണ് കെ സുധാകരന്‍ പൊതുവേദിയിയില്‍ എത്തുന്നത്. കപ്പാടന്‍ രമേശന്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനത്തിനാണ് സുധാകരന്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.

കെ സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു കൈപ്പടം രമേശന്‍. ഹൃദയാഘാതം മൂലം 2020ലാണ് അദ്ദേഹം അന്തരിച്ചത്.