ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാം; അപേക്ഷിക്കാം

സംസ്ഥാനത്തെ 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിന് അപേക്ഷിക്കാം. പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി മേയ് 31 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം.

 

തിരുവനന്തപുരം : സംസ്ഥാനത്തെ 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിന് അപേക്ഷിക്കാം. പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി മേയ് 31 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2324396, 2560327.

തിരുവനന്തപുരത്ത് നഴ്‌സിംഗ് അപ്രന്റിസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്‌സിംഗ് കോഴ്സ് പാസായ, ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കളില്‍ നിന്നും, വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സിംഗ് അപ്രന്റീസ് ട്രെയിനിയായി നിയമിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

താത്പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍ (ഒന്നാം നില), കനക നഗര്‍, വെളളയമ്പലം 695003 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314248, 2314232 എന്ന നമ്പരിൽ ബന്ധപ്പെടാം.