'വാർഷിക പരീക്ഷയില്‍ 30 ശതമാനം' മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികള്‍ക്ക് സേ'പരീക്ഷ
സംസ്ഥാനത്തെ അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളില്‍ ഈ വർഷം മുതല്‍ "സേ' പരീക്ഷാ മാതൃകയിലുള്ള പുനപരീക്ഷ നടപ്പാക്കാൻ വിദ്യാഭ്യാസ നിലവാര സമിതി (ക്യൂ ഐ പി) യോഗം തീരുമാനം.
ശരിയായ രീതിയില്‍ എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ പത്താം ക്ലാസ്സില്‍ എ പ്ലസ് നേടുന്നു എന്ന വിമർശം ശക്തമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് മിനിമം മാർക്ക് നിർബന്ധമാക്കിയത്.
തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളില്‍ ഈ വർഷം മുതല്‍ "സേ' പരീക്ഷാ മാതൃകയിലുള്ള പുനപരീക്ഷ നടപ്പാക്കാൻ വിദ്യാഭ്യാസ നിലവാര സമിതി (ക്യൂ ഐ പി) യോഗം തീരുമാനം.
വാർഷിക പരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികള്‍ക്കായാണ് ഈ പ്രത്യേക പരീക്ഷ സംഘടിപ്പിക്കുന്നത്. ഈ മാസം 28 മുതല്‍ 30 വരെയുള്ള തീയതികളിലായിരിക്കും പരീക്ഷ നടക്കുക. ഇതിന് മുന്നോടിയായി സേ പരീക്ഷ എഴുതേണ്ട കുട്ടികള്‍ക്കായി 20 മുതല്‍ 27 വരെയുള്ള ഒരാഴ്ച, അധ്യാപകർ പ്രത്യേക ക്ലാസ്സുകള്‍ നടത്തണം.
ശരിയായ രീതിയില്‍ എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ പത്താം ക്ലാസ്സില്‍ എ പ്ലസ് നേടുന്നു എന്ന വിമർശം ശക്തമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് മിനിമം മാർക്ക് നിർബന്ധമാക്കിയത്.
കഴിഞ്ഞവർഷം എട്ടാം ക്ലാസ്സിലും ഈ വർഷം ഒമ്പതാം ക്ലാസ്സിലും ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാണ്. ഇത് കൂടാതെയാണ് അഞ്ചാം ക്ലാസ്സ് മുതല്‍ സേ പരീക്ഷ ഏർപ്പെടുത്തിയത്.
ഈ പുനപരീക്ഷ കൂടി പൂർത്തിയാക്കിയ ശേഷം അടുത്ത മാസം രണ്ടിന് സ്‌കൂളുകളിലെ വാർഷിക പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായുള്ള ഇടപെടലുകള്‍ യോഗം ചർച്ച ചെയ്തു.