മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാം; വിദ്യാര്‍ഥികള്‍ക്ക് തേടാം ‘സാഥി’യുടെ സഹായം
ഒരു കൂട്ടുകാരനെപ്പോലെ വിദ്യാര്‍ഥികള്‍ക്കൊപ്പം സഞ്ചരിക്കുന്ന സാഥീ. സാമ്പത്തിക കാരണങ്ങളാല്‍ പരീക്ഷാപരിശീലന കേന്ദ്രങ്ങളില്‍ പഠിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയാണ് സാഥീ അഥവ സെല്‍ഫ്-അസസ്മെന്റ് ടെസ്റ്റ് ആന്‍ഡ് ഹെല്‍പ് ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് (satheejee.iitk.ac.in). കാന്‍പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യുടെ സഹകരണത്തോടെയാണ് നടപ്പാക്കിയത്
സേവനം സൗജന്യം
സര്‍ക്കാര്‍ സംവിധാനം വഴി സൗജന്യമായി ക്രാഷ് കോഴ്‌സുകളില്‍ പങ്കെടുക്കാനും മോക് ടെസ്റ്റുകള്‍ അഭിമുഖീകരിക്കാനും കഴിയും. ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് 2026-ലെ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിനിന് തയ്യാറെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 21 മുതല്‍ സൗജന്യമായി അഖിലേന്ത്യാ മോക് ടെസ്റ്റ് സീരീസ് അഭിമുഖീകരിക്കാന്‍ അവസരം ലഭിക്കുന്നു. ക്രാഷ് കോഴ്‌സില്‍ ചേരാം.
പരീക്ഷകള്‍
എന്‍ജിനിയറിങ് (ജെഇഇ മെയിന്‍)
മെഡിക്കല്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്)പ പ്രവേശന പരീക്ഷകള്‍
കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് - സിയുഇടി യുജി
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് - സിയുഇടി - ഐസിഎആര്‍ - യുജി
കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് - ക്ലാറ്റ് തുടങ്ങിയ മറ്റ് പ്രവേശനപരീക്ഷകള്‍
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ - എസ്എസ്‌സി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സണല്‍ സെലക്ഷന്‍ - ഐബിപിഎസ്
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് - ആര്‍ആര്‍ബി
തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സെല്‍ഫ് പേസ്ഡ് (സ്വന്തം വേഗത്തില്‍) ഇന്ററാക്ടീവ് ലേണിങ്, അസസ്മെന്റ് എന്നിവയ്ക്ക് അവസരമൊരുക്കുന്നതാണ് പ്ലാറ്റ് ഫോം. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചോദ്യ ബാങ്ക് എന്നിവ ലഭ്യമാണ്. ഐഐടി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വിദ്യാര്‍ഥികളില്‍ നിന്നുള്ള മെന്റര്‍ഷിപ്പ്, മാര്‍ഗനിര്‍ദേശം എന്നിവയും പഠിതാക്കള്‍ക്ക് ലഭിക്കും.
ക്രാഷ് കോഴ്സ്, മോക് ടെസ്റ്റ്
പ്രോബ്ലം സോള്‍വിങ് നൈപുണികള്‍ മെച്ചപ്പെടുത്താനും എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്കപ്പുറമുള്ള ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനുമുള്ള എന്‍സിഇആര്‍ടി എക്‌സംപ്ലര്‍ സൊലൂഷന്‍സ്, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ എന്നിവ 11, 12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കായി ലഭ്യമാണ്.
ക്രാഷ് കോഴ്സ്, മോക് ടെസ്റ്റ് എന്നീ സേവനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം.
ലേണ്‍ (എല്ലാ കോഴ്‌സുകളും എന്‍സിഇആര്‍ടി ട്യൂട്ടോറിയലുകള്‍, വെബിനാര്‍, വര്‍ക്ക്‌ഷോപ്പ്, സംശയ ദൂരീകരണ സെഷന്‍), ടെസ്റ്റ് (വിഷയ അധിഷ്ഠിത ടെസ്റ്റ്, സ്റ്റേറ്റ് വൈസ് വീക്കിലി മോക് ടെസ്റ്റ്, കരിയര്‍ റെക്കമെന്റേഷന്‍) തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാനും രജിസ്‌ട്രേഷന്‍ നടത്തണം.
സംശയദൂരീകരണത്തിന് ലൈവ് സെഷനുകള്‍
സംശയ ദൂരീകരണത്തിനുള്ള ലൈവ് സെഷനുകള്‍ സാഥീ സംവിധാനത്തിന്റെ സവിശേഷതയാണ്. സൈറ്റിലെ 'ലൈവ് ഡൗട്ട് ക്ലിയറിങ്' ലിങ്കില്‍ ലഭിക്കുന്ന 'ജോയിന്‍ മീറ്റിങ്' എന്ന ലിങ്ക് വഴി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് പങ്കെടുക്കാം. ഞായറാഴ്ച, അവധി ദിവസങ്ങള്‍, രണ്ടാം ശനിയാഴ്ച എന്നിവയൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നീ വിഷയങ്ങളിലെ സംശയ ദൂരീകരണം നടത്താം. സാഥീ ഫോറം (വിദഗ്ധ നിരീക്ഷണങ്ങള്‍ക്ക്), സാഥീ ആപ്പ് വഴിയുള്ള സംശയ ദൂരീകരണം, ചാറ്റ് ബോട്ടില്‍ നിന്നുള്ള സംശയ ദൂരീകരണം തുടങ്ങിയവയും ലഭിക്കും.
മറ്റ് സേവനങ്ങള്‍
ക്ലാസ് 10 ബോര്‍ഡ് പരീക്ഷാ തയ്യാറെടുപ്പ് (വിവിധ വിഷയങ്ങളുടെ സിലബസ്, അവയുടെ കോഴ്‌സ് മെറ്റീരിയലുകള്‍, നോട്ടുകള്‍ എന്‍സിഇആര്‍ടി ബുക്കുകള്‍, മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍)
റെക്കമെന്റഡ് ബുക്‌സ് (ജെഇഇ തയ്യാറെടുപ്പിന്)
കോളേജ് പ്രഡിക്ടര്‍ ആന്‍ഡ് കൗണ്‍സലിങ് ഗൈഡ്
എക്‌സാം സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ് (ജെഇഇ) സ്മാര്‍ട്ട് സ്റ്റഡി ടെക്‌നിക്‌സ്, ടൈം മാനേജ്‌മെന്റ് മാസ്റ്ററി, സ്മാര്‍ട്ട് പ്രോബ്ലം സോള്‍വിങ് ടെക്‌നിക്‌സ്, പെര്‍ഫോമന്‍സ് ട്രാക്കിങ്, മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് മോട്ടിവേഷന്‍, ടെക്‌നോളജി ആന്‍ഡ് റിസോഴ്‌സസ്, എക്‌സാം ഡേ സ്ട്രാറ്റജി തുടങ്ങിയവ
സഹായക വീഡിയോകള്‍
എന്‍ജിനിയറിങ് പ്രിപ്പറേഷന്‍ (ജെഇഇ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍, ട്യൂട്ടോറിയല്‍ സെഷനുകള്‍, ക്രാഷ് കോഴ്‌സ് നോട്ടുകള്‍, സിലബസ്)
മെന്റര്‍ഷിപ്പ് ഫോര്‍ ജെഇഇ
ജെഇഇയ്ക്കു വേണ്ട എന്‍സിഇആര്‍ടി ബുക്‌സ്/സൊല്യൂഷന്‍സ്/എക്‌സംപ്ലര്‍
എന്‍സിഇആര്‍ടി വീഡിയോ സൊലൂഷന്‍സ്
ഫോര്‍മുല - ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്
പ്രയോജനപ്രദമായ ലേഖനങ്ങള്‍
നീറ്റ് സിലബസ്.
സിബിഎസ്ഇ പരീക്ഷാ തയ്യാറെടുപ്പ്
സിബിഎസ്ഇ അഫിലിയേഷനുള്ള സ്‌കൂളുകളില്‍ ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍, ഓഫ് ലൈന്‍ രീതികളില്‍ പ്രതിമാസ ടെസ്റ്റ് സംവിധാനം ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ തല നോഡല്‍ ഓഫീസര്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് ഇപ്പോഴും സൈറ്റില്‍ സജീവമാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. രജിസ്‌ട്രേഷനുശേഷമുള്ള തുടര്‍നടപടികള്‍ അംഗീകാരമുള്ള നോഡല്‍ ഓഫീസറെ അറിയിക്കും. സഹായങ്ങള്‍ക്ക്: sathee@iitk.ac.in