പുക ശ്വസിച്ച വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമെന്ന് പരാതി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊട്ടിയത്ത്  ടാർ മിക്‌സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്ന്  സ്‌കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

 

കൊല്ലം : കൊട്ടിയത്ത്  ടാർ മിക്‌സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്ന്  സ്‌കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി . ഗീത ആവശ്യപ്പെട്ടു.

കൊട്ടിയത്തെ ഓക്‌സിലിയം സ്‌കൂളിലെ മുപ്പതിലേറെ വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് മനസിലാക്കുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്  സ്വമേധയാ കേസെടുത്തത്.