അയാൾ പറഞ്ഞിരുന്നത് നീ പോയി ചാവെന്നാണ്, അദ്ധ്യാപകൻ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി അഞ്ചരക്കണ്ടി കോളേജിലെ വിദ്യാർത്ഥികൾ. ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്നാണ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ. സ്ഥിരമായി മോശം ഭാഷ ഉപയോ​ഗിക്കും. പതിവായി ബോഡി ഷെയ്മിം​ഗ് ചെയ്യുമായിരുന്നു. ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും. നേരത്തെയും രണ്ട് തവണ റാമിനെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.

 

 കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി അഞ്ചരക്കണ്ടി കോളേജിലെ വിദ്യാർത്ഥികൾ. ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്നാണ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ. സ്ഥിരമായി മോശം ഭാഷ ഉപയോ​ഗിക്കും. പതിവായി ബോഡി ഷെയ്മിം​ഗ് ചെയ്യുമായിരുന്നു. ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും. നേരത്തെയും രണ്ട് തവണ റാമിനെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.

ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍റെ മരണത്തിൽ ആരോപണവിധേയനായ ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് വിദ്യാര്‍ത്ഥികള്‍ നടത്തുന്നത്. ക്ളാസ് റൂമിൽ വെച്ചു പോലും വിദ്യാർത്ഥികളോട് നീ പോയി ചാവൂവെന്ന് അയാൾ പറഞ്ഞിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു പല തവണ പരാതി കൊടുത്തിട്ടും പ്രിൻസിപ്പാലോ മാനേജ്മെൻ്റോ നടപടിയെടുത്തിട്ടില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു