തായ്‌കൊണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു
തായ്‌കൊണ്ടോ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഫായിസ് അബ്ദുല്‍ ജലാല്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണ് സിബിഎസ്ഇ തായ്‌കൊണ്ടോ സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുത്ത തൃശൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റത്
കൊച്ചി: തായ്‌കൊണ്ടോ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഫായിസ് അബ്ദുല്‍ ജലാല്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണ് സിബിഎസ്ഇ തായ്‌കൊണ്ടോ സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുത്ത തൃശൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.വിഷയത്തില്‍ റഫറിക്കെതിരെ സിബിഎസ്ഇക്കും പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
റഫറി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് കുടംബം ഉന്നയിക്കുന്ന ആരോപണം. എതിര്‍ മത്സരാര്‍ത്ഥി ഫൗള്‍ ചെയ്‌തെന്നും സൗകാര്യ ഭാഗത്ത് കിക്ക് ചെയ്‌തെന്നുമാണ് കുടുംബം ഉയര്‍ത്തുന്ന പരാതി. റഫറി ഫൗള്‍ വിളിച്ചില്ലെന്നും ഫൗള്‍ വിളിച്ച് അയോഗ്യനാക്കണമായിരുന്നു എന്നും ഇവര്‍ പറയുന്നു.
ഫായിസ് മത്സരത്തില്‍ പിന്മാറുന്നു എന്ന് അറിയിച്ചു. എന്നിട്ടും റഫറി ഇടപെട്ടില്ല. അവസരം മുതലെടുത്ത് എതിര്‍ മത്സരാര്‍ത്ഥി വീണ്ടും തലക്ക് കിക്ക് ചെയ്തു. അതിലാണ് ഗുരുതര പരിക്കേറ്റതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോരുമെന്നും കുടുംബം അറിയിക്കുന്നു