കല്ലടയാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിയെ മൂന്നാം ദിവസവും കണ്ടെത്തിയില്ല
കല്ലടയാറ്റില്‍ ചാടിയ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി മണ്ണടി സ്വദേശി മുഹമ്മദ് ആസിഫിനായുള്ള (14) മൂന്നാം ദിവസത്തെ തെരച്ചിലും വിഫലം.23ന് രാവിലെ ഏനാത്ത് പാലത്തില്‍ നിന്നാണ് ചാടിയത്.
Jul 26, 2025, 13:45 IST
23ന് രാവിലെ ഏനാത്ത് പാലത്തില്‍ നിന്നാണ് ചാടിയത്
കൊല്ലം: കല്ലടയാറ്റില്‍ ചാടിയ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി മണ്ണടി സ്വദേശി മുഹമ്മദ് ആസിഫിനായുള്ള (14) മൂന്നാം ദിവസത്തെ തെരച്ചിലും വിഫലം.23ന് രാവിലെ ഏനാത്ത് പാലത്തില്‍ നിന്നാണ് ചാടിയത്.
അടൂർ, കൊട്ടാരക്കര ഫയർഫോഴ്സും കൊല്ലത്ത് നിന്ന് സ്കൂബാ ടീമുമാണ് പരിശോധന നടത്തുന്നത്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിനെ ബാധിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ആഴത്തില്‍ കുരുങ്ങിക്കിടക്കുകയാണോയെന്ന സംശയവുമുണ്ട്. പുത്തൂർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.