കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ; പ്രതി പിടിയില്‍
കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ; പ്രതി പിടിയില്‍
സഹികെട്ട പെണ്‍കുട്ടി ഉറക്കെ ബഹളം വെക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
Updated: Oct 10, 2026, 06:31 IST
താമരശ്ശേരി പരപ്പന്‍പൊയിലില്‍ നിന്ന് പടനിലത്തേക്ക് ബസ് കയറിയ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.
കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് നടുവണ്ണൂര്‍ കരുവണ്ണൂര്‍ സ്വദേശി രാജേഷ് ആണ് പിടിയിലായത്. താമരശ്ശേരി പരപ്പന്‍പൊയിലില്‍ നിന്ന് പടനിലത്തേക്ക് ബസ് കയറിയ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസ് മണ്ണില്‍കടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ലൈംഗിക അതിക്രമം. സഹികെട്ട പെണ്‍കുട്ടി ഉറക്കെ ബഹളം വെക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തിയതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.