ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി കോളജില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കോളജിലെ വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.ബയോടെക്‌നോളജി വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് (20) മരിച്ചത്.

 

ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്.

മലപ്പുറം: കോളജ് വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.ബയോടെക്‌നോളജി വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് (20) മരിച്ചത്.

ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ പറവണ്ണ പാലക്കാവളപ്പില്‍ ഷംസുദ്ദീന്റെയും ഷെരീഫയുടെയും മകളാണ്. സഹോദരി: ഷഹ്‌മ.