കാറിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് പിടിയില്‍
അങ്കമാലിയില്‍ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തില്‍ പ്രതി ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയില്‍.വാഗമണ്‍ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
Updated: Mar 6, 2026, 12:36 IST
കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു.
കൊച്ചി: അങ്കമാലിയില്‍ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തില്‍ പ്രതി ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയില്‍.വാഗമണ്‍ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും.ഡോക്ടറെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇന്നലെ പുറപ്പെടുവിച്ചിരുന്നു.പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചതിനാണ് ജോർജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുറവൂരില്‍ നിന്ന് വാഹനം കണ്ടെത്തിയത്.