കൊല്ലത്ത് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
കൊല്ലത്ത് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.കൊല്ലം കാരുവേലില്‍ പുത്തൻ നടയില്‍ വിജയ ഭവനില്‍ വിജയൻ - പുഷ്പ ദമ്പതികളുടെ മകള്‍ അഭിരാമി (19) എന്ന ആമി ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
Updated: Aug 22, 2026, 11:15 IST
എഴുകോണ്‍ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.കൊല്ലം കാരുവേലില്‍ പുത്തൻ നടയില്‍ വിജയ ഭവനില്‍ വിജയൻ - പുഷ്പ ദമ്പതികളുടെ മകള്‍ അഭിരാമി (19) എന്ന ആമി ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
എഴുകോണ്‍ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാവിലെ ക്ലാസിന് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു വിദ്യാർത്ഥിനി എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നെടുമ്പായിക്കും സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം റെയില്‍വേ ട്രാക്കിന്റെ ഭാഗത്തായി വിദ്യാർത്ഥിനിയെ സംശയാസ്പദമായ സാഹചര്യത്തില്‍ പലരും കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. കാര്യം തിരക്കിയവരോട് പരസ്പര വിരുദ്ധമായി സംസാരിച്ചതായും പ്രദേശവാസികള്‍ പറയുന്നുണ്ട്.