ഉത്തർപ്രദേശിൽ വിദ്യാർഥി അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ചു

ഉത്തർപ്രദേശിൽ അധ്യാപികയ്ക്ക് നേരെ വിദ്യാർഥിയുടെ അതിക്രമം. അധ്യാപികയുടെ ചുണ്ട് വിദ്യാർഥി  കടിച്ചു മുറിച്ചു.ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം.

 

ഉത്തർപ്രദേശിൽ അധ്യാപികയ്ക്ക് നേരെ വിദ്യാർഥിയുടെ അതിക്രമം. അധ്യാപികയുടെ ചുണ്ട് വിദ്യാർഥി  കടിച്ചു മുറിച്ചു.ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം അധ്യാപിക ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശാരീരികമായി അതിക്രമം നടത്തുകയും ചുണ്ട് കടിച്ചു മുറിക്കുകയും ചെയ്തത്. 

സംഭവത്തിൽ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥിയാണിത്.