കഞ്ചിക്കോട്ടെ ഐഐടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം
ഡാറ്റ സയന്‍സ് എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
Feb 24, 2026, 08:08 IST
സുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാള്‍ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
കഞ്ചിക്കോട്ടെ ഐഐടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. ഡാറ്റ സയന്‍സ് എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാള്‍ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഈ സമയത്ത് അജ്ഞാതനായ ഒരാളാണ് ആക്രമിച്ചത് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുഹൃത്തുക്കള്‍ക്ക് പിന്നാലെയായിരുന്നു യുവതി നടന്നിരുന്നത്. ഇതിനിടെ അജ്ഞാതന്‍ ആയുധം കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.