പ്രതിപക്ഷ ഉപനേതൃപദവിക്കായുള്ള പിടിവാശി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സിപിഐ നേതൃ യോഗത്തില്‍ പരാമര്‍ശം

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് വരുന്ന പിണറായിക്ക് പിന്തുണ കൂട്ടാന്‍ വിവാദം ഇടയാക്കുമെന്നും സിപിഎമ്മിന്റെ ശത്രു സിപിഐ ആണ് എന്ന രീതിയിലേക്ക് ചര്‍ച്ച മാറുന്നുവെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. 

 

മാധ്യമങ്ങള്‍ ചില നേതാക്കളുടെ ദൗര്‍ബല്യമായി മാറുന്നുവെന്നും ബിനോയ് വിശ്വത്തിന്റെ അടക്കം നിരന്തര പ്രതികരണം ചൂണ്ടിക്കാട്ടി സംസ്ഥാന നിര്‍വാഹക സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.

പ്രതിപക്ഷ ഉപനേതൃപദവിക്കായുള്ള പിടിവാശി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സിപിഐ നേതൃ യോഗത്തില്‍ ചില നേതാക്കളുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് വരുന്ന പിണറായിക്ക് പിന്തുണ കൂട്ടാന്‍ വിവാദം ഇടയാക്കുമെന്നും സിപിഎമ്മിന്റെ ശത്രു സിപിഐ ആണ് എന്ന രീതിയിലേക്ക് ചര്‍ച്ച മാറുന്നുവെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. 

മാധ്യമങ്ങള്‍ ചില നേതാക്കളുടെ ദൗര്‍ബല്യമായി മാറുന്നുവെന്നും ബിനോയ് വിശ്വത്തിന്റെ അടക്കം നിരന്തര പ്രതികരണം ചൂണ്ടിക്കാട്ടി സംസ്ഥാന നിര്‍വാഹക സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ദേശീയ കൗണ്‍സില്‍ യോഗം നാളെയും ദില്ലിയില്‍ തുടരും.