സമരം അവസാനിപ്പിച്ചു ; വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലില്‍ തുടരുന്ന ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരം
കണ്ടെയ്നറുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ ഡ്രൈവര്‍ ക്യാബിനുകളെ റേഡിയേഷന് ബാധിക്കുന്നില്ലെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നതിനായി തിങ്കളാഴ്ച പരസ്യ പ്രദര്‍ശനം നടത്തും.
ഹൈബി ഈഡന് എംപി, കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസ്, എറണാകുളം ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലില്‍ തുടരുന്ന ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരമായി. കണ്ടെയ്നര്‍ സ്കാനിംഗുമായി ബന്ധപ്പെട്ട് ട്രെയ്ലര് തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി. തിങ്കളാഴ്ച മുതല്‍ തുറമുഖത്തെ ചരക്കുനീക്കം സാധാരണ നിലയില്‍ പുനരാരംഭിക്കും.
ഹൈബി ഈഡന് എംപി, കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസ്, എറണാകുളം ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കണ്ടെയ്നറുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ ഡ്രൈവര്‍ ക്യാബിനുകളെ റേഡിയേഷന് ബാധിക്കുന്നില്ലെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നതിനായി തിങ്കളാഴ്ച പരസ്യ പ്രദര്‍ശനം നടത്തും.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക വൈദ്യസംഘം തൊഴിലാളികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സുരക്ഷാ കാരണങ്ങളാല്‍ ഇറക്കുമതി കണ്ടെയ്നറുകള്‍ പൂര്‍ണ്ണമായും സ്കാന്‍ ചെയ്യണമെന്ന നിര്‍ദ്ദേശം പ്രാബല്യത്തിലായതോടെയാണ് റേഡിയേഷന് ഭീഷണി ആരോപിച്ച് ട്രെയ്ലര് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. സമരത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് കണ്ടെയ്നറുകള്‍ ടെര്‍മിനലില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു.