നെല്ലിയാമ്പതിയില്‍ രാത്രി യാത്രയ്ക്കും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

 

ജില്ലയില്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും നെല്ലിയാമ്പതി ചുരം റോഡില്‍ കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണം എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

നെല്ലിയാമ്പതിയില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം. നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ജില്ലാ കളക്ടര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ജില്ലയില്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും നെല്ലിയാമ്പതി ചുരം റോഡില്‍ കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണം എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

പ്രദേശവാസികളുടെ അത്യാവശ്യ യാത്രകള്‍ക്കും അടിയന്തര വൈദ്യസഹായ ആവശ്യങ്ങള്‍ക്കുമുളള വാഹനങ്ങള്‍ക്കൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണിവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.