നിലവാരം ഉറപ്പിക്കാൻ കർശന നടപടി : അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകളിൽ മിനിമം മാർക്ക് നിർബന്ധം
ഹയർ സെക്കൻഡറിയിലെ സേ പരീക്ഷാമാതൃകയിൽ സ്‌കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടപ്പാക്കുന്നു. വാർഷികപ്പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകാർക്കുവേണ്ടി ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വീണ്ടുമൊരു പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നിലവാരസമിതി (ക്യു.ഐ.പി.) തീരുമാനിച്ചു.
തിരുവനന്തപുരം: ഹയർ സെക്കൻഡറിയിലെ സേ പരീക്ഷാമാതൃകയിൽ സ്‌കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടപ്പാക്കുന്നു. വാർഷികപ്പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകാർക്കുവേണ്ടി ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വീണ്ടുമൊരു പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നിലവാരസമിതി (ക്യു.ഐ.പി.) തീരുമാനിച്ചു.
മൂല്യനിർണയം ഉടൻ പൂർത്തീകരിച്ച്, മിനിമം മാർക്ക് നേടാത്തവർക്ക് അതത് സ്‌കൂളിൽ 20 മുതൽ 27 വരെ ഒരാഴ്ച അധ്യാപകർ പഠനപിന്തുണ നൽകണം. രണ്ടാംപരീക്ഷ പൂർത്തിയാക്കിയശേഷം മേയ് രണ്ടിന് സ്‌കൂൾ വാർഷികപരീക്ഷാഫലം പ്രഖ്യാപിക്കണം.
എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നതായി വിമർശനം ഉയർന്നതിനെത്തുടർന്നാണ് നിലവാരം ഉറപ്പാക്കാൻ മിനിമംമാർക്ക് നിശ്ചയിച്ചത്. ആദ്യഘട്ടമായി കഴിഞ്ഞ അധ്യയനവർഷം എട്ടാംക്ലാസിൽ ഏർപ്പെടുത്തി. ഈ അധ്യയനവർഷം ഒൻപതാം ക്ലാസിലും നിർബന്ധമാക്കി. ഇതിനുപുറമേയാണ് അഞ്ചുമുതലുള്ള ക്ലാസുകളിൽ മിനിമം മാർക്കില്ലാത്തവർക്ക് പുനഃപരീക്ഷ നടത്താനുള്ള നിർദേശം.