കേരളത്തിലെ എല്‍പിജി വിതരണ നിയന്ത്രണത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി
എല്‍പിജി വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള സർക്കാർ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനങ്ങള്‍ക്ക് എസൻഷ്യല്‍ കൊമോഡിറ്റീസ് ആക്റ്റ് പ്രകാരവും, 2000 ലെ എല്‍പിജി കണ്‍ട്രോള്‍ ഓർഡർ പ്രകാരവും കടുത്ത നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: എല്‍പിജി വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള സർക്കാർ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
വാണിജ്യ എല്‍പിജി ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങള്‍
വിതരണ നിയന്ത്രണം: നിലവിലെ സാഹചര്യത്തില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിത രീതിയിലായിരിക്കും. സർക്കാർ നിർദേശങ്ങള്‍ അനുസരിച്ച് നിർദ്ദിഷ്ട മേഖലകള്‍ക്ക് മുൻഗണന നല്‍കി വിതരണം നടത്തും.
മുൻഗണന മേഖലകള്‍: ആശുപത്രികള്‍, അംഗണവാടികള്‍ അടക്കമുള്ള സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഇൻഡസ്ട്രിയല്‍ കാന്റീനുകള്‍, സ്‌കൂള്‍-കോളേജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ / സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍ / അനാഥാലയങ്ങള്‍ എന്നിവയുടെ യഥാർത്ഥ ആവശ്യകതയുടെ 100 ശതമാനം ലഭ്യമാക്കും.
അർദ്ധ-മുൻഗണനാ മേഖലകള്‍: ഹോട്ടലുകള്‍, റെസ്റ്റോറൻറുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സർക്കാർ/തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചണുകള്‍, മൈഗ്രന്ററ് തൊഴിലാളികള്‍ക്കുള്ള 5 കിലോ എല്‍.പി.ജി തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക ഇളവ് നല്‍കി അവരുടെ യഥാർത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും.
പി.എൻ.ജി (Piped Natural Gas) നടപടി: എല്ലാ വാണിജ്യ/ഇൻഡസ്ട്രിയല്‍ എല്‍പിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ലഭ്യമാണെങ്കില്‍ ടി സ്ഥാപനങ്ങളില്‍ നിന്ന് പൈപ്‌ലൈൻ നാചുറല്‍ ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കേണ്ടതാണ്. പി.എൻ.ജി സൗകര്യം ലഭ്യമാകുന്നിടത്ത് അതിലേക്ക് മാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഭാവിയില്‍ എല്‍.പി.ജി ലഭ്യതയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.
SOS അപേക്ഷ സംവിധാനം: അടിയന്തര ആവശ്യങ്ങള്‍ക്കായി https://www.lpgtrackerkerala.in എന്ന വെബ്പോർട്ടല്‍ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. വാണിജ്യ എല്‍പിജി ആവശ്യങ്ങള്‍ക്കായി SOS അപേക്ഷകള്‍ ഇവിടെ സമർപ്പിക്കാം. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അപേക്ഷകള്‍ പരിശോധിച്ച് ആവശ്യകതയുടെ ആനുപാതികമായി ഗ്യാസ് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കും
ജില്ലാതല നിയന്ത്രണ സംവിധാനം: ജില്ലാ കളക്ടർ അധ്യക്ഷതയില്‍ ജില്ലാ ക്രൈസിസ് മാനേജെന്റ് കമ്മിറ്റികള്‍ പ്രവർത്തിക്കുന്നു. വിതരണ നിരീക്ഷണം, ആവശ്യാനുസരണം മുൻഗണനാ വിതരണം എന്നിവ ഉറപ്പാക്കും. പിഎൻജി വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസർ കണ്‍വീനറായി പ്രത്യേക സമിതിയും നിലവിലുണ്ട്
കടുത്ത നിരീക്ഷണവും പരിശോധനയും: ഗ്യാസ് ഏജൻസികള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദിവസേന പരിശോധനകള്‍ നടത്തുന്നു. ഡൊമസ്റ്റിക്, നോണ്‍ ഡൊമസ്റ്റിക് എല്‍പിജിയുടെ വ്യവസായ ഉപയോഗം, അധിക വില ഈടാക്കല്‍, കരിഞ്ചന്ത, അനധികൃത സംഭരണം, പൂഴ്ത്തിവയ്പ്പ്, കുറവുള്ള തൂക്കം തുടങ്ങിയവ കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ ഇടങ്ങളില്‍ കേസെടുത്ത് നടപടി സ്വീകരിക്കുവാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
നിയമലംഘനങ്ങള്‍ക്ക് എസൻഷ്യല്‍ കൊമോഡിറ്റീസ് ആക്റ്റ് പ്രകാരവും, 2000 ലെ എല്‍പിജി കണ്‍ട്രോള്‍ ഓർഡർ പ്രകാരവും കടുത്ത നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.