സ്ത്രീശക്തി : വീണ്ടും ഒരേ സീരിയൽ നമ്പരിൽ രണ്ട് ലോട്ടറി
സ്ത്രീശക്തി ലോട്ടറിയില്‍ ഒരേ നമ്പറില്‍ രണ്ട് ലോട്ടറി ടിക്കറ്റുകള്‍. പെരിനാട് ചെറുമൂട് അഖി ലോട്ടറി ഏജന്‍സീസ് നടത്തുന്ന ആര് സന്തോഷിനാണ് ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ ലഭിച്ചത്.
Updated: Nov 3, 2026, 14:21 IST
30ന് കരിക്കോടുള്ള ആറ്റുകാൽ ഏജൻസിയിൽ നിന്നാണ് മീനാക്ഷി ലോട്ടറി ഏജൻസി ടിക്കറ്റ് എടുത്തത്.
കൊല്ലം: സ്ത്രീശക്തി ലോട്ടറിയില്‍ ഒരേ നമ്പറില്‍ രണ്ട് ലോട്ടറി ടിക്കറ്റുകള്‍. പെരിനാട് ചെറുമൂട് അഖി ലോട്ടറി ഏജന്‍സീസ് നടത്തുന്ന ആര് സന്തോഷിനാണ് ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ ലഭിച്ചത്.
ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഒരുകോടി രൂപ ഒന്നാം സമ്മാനമുള്ള സ്ത്രീശക്തിയുടെ എസ്സി 817746 എന്ന നമ്പര്‍ ടിക്കറ്റാണ് ഒരു കെട്ടില്‍ അടുത്തടുത്തായി കണ്ടെത്തിയത്.
30ന് കരിക്കോടുള്ള ആറ്റുകാൽ ഏജൻസിയിൽ നിന്നാണ് മീനാക്ഷി ലോട്ടറി ഏജൻസി ടിക്കറ്റ് എടുത്തത്. സ്ത്രീശക്തിയുടെ 300 ടിക്കറ്റുകള്‍ സന്തോഷ് വാങ്ങിയത്. 25 ടിക്കറ്റുകളാണ് ഒരു കെട്ടില്‍ വരുന്നത്.
ജില്ലാ ട്രഷറിയിൽ നിന്ന് എടുത്ത ടിക്കറ്റാണെന്ന് ഏജൻ്റ് വ്യക്തമാക്കി.സംഭവത്തിൽ ലോട്ടറി വിൽപ്പനക്കാരനായ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നൽകി