തൃശൂരിൽ തെരുവുനായ ആക്രമണം:അധ്യാപികയടക്കം മൂന്ന് പേർക്ക് കടിയേറ്റു
തിരുവില്ല്വാമല പഞ്ചായത്തിലെ ഒമ്പതാം വാർഡായ അരക്കൻമല ഉന്നതിയിൽ തെരുവുനായ ആക്രമണം. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പ്രദേശവാസികളായ മൂന്നുപേർക്ക് നായയുടെ കടിയേറ്റത്.
Jul 20, 2026, 19:45 IST
തൃശൂർ: തിരുവില്ല്വാമല പഞ്ചായത്തിലെ ഒമ്പതാം വാർഡായ അരക്കൻമല ഉന്നതിയിൽ തെരുവുനായ ആക്രമണം. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പ്രദേശവാസികളായ മൂന്നുപേർക്ക് നായയുടെ കടിയേറ്റത്. സെൻസസ് ഡ്യൂട്ടിക്കായി എത്തിയ അധ്യാപികയും കടിയേറ്റവരിൽ ഉൾപ്പെടുന്നു.
ആക്രമണത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ്, വാർഡ് മെമ്പർ സൗമ്യ സുരേഷ് എന്നിവർ സ്ഥലത്തെത്തി.