തെരുവുനായ ശല്യം;സ്കൂളിൽ അവധി പ്രഖ്യാപിച്ച് അധികൃതർ

തെരുവ് നായ ശല്യം കാരണം സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ചൂണ്ടല്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിനാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്

 

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു

തൃശ്ശൂര്‍: തെരുവ് നായ ശല്യം കാരണം തൃശ്ശൂര്‍ ചൂണ്ടല്‍ ഗവണ്‍മെന്റ് യു പി  സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. സ്‌കൂളിനോട് ചേര്‍ന്നുള്ള മിനി ഓഡിറ്റോറിയത്തിലെ മുറിയില്‍ തെരുവുനായ പ്രസവിച്ചിരിക്കുകയാണ്. നാല് കുഞ്ഞുങ്ങളുമുണ്ട്.

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാന്‍ കഴിയാത്ത സ്ഥിതിയാണ്. പിന്നാലെയാണ് അവധി നൽകിയത് .തെരുയയെ പിടിച്ച് മറ്റൊരിടത്ത് മാറ്റാനാണ് ആലോചന.