തൃശൂരിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്നു
വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി.രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ നായയെ നാട്ടുകാരാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം.
Aug 14, 2026, 11:57 IST
കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതിനെ തുടർന്ന് രക്തം വാർന്നാണ് നായ ചത്തതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറയുന്നു.
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി.രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ നായയെ നാട്ടുകാരാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം.
കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതിനെ തുടർന്ന് രക്തം വാർന്നാണ് നായ ചത്തതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറയുന്നു.വണ്ടി തട്ടിയുണ്ടായ അപകടമല്ല ഇതെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നും നാട്ടുകാർ ആരോപിക്കുന്നു വിവരമറിഞ്ഞ ഉടൻ സമീപത്തുണ്ടായിരുന്ന ഡോക്ടർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നാട്ടുകാർ അറിയിച്ചു.