തെരുവുനായ കുറുകെ ചാടി, തെറിച്ചുവീണ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
തൃശൂരിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവുനായ കുറുകെ ചാടി. ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ചു. ഗുരുതര പരിക്ക്. പാലക്കാട്
Sep 1, 2025, 16:46 IST
തൃശൂർ: തൃശൂരിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവുനായ കുറുകെ ചാടി. ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ചു. ഗുരുതര പരിക്ക്. പാലക്കാട് കോട്ടായി സ്വദേശി 25 കാരനായ ഹരിക്കാണ് പരിക്കേറ്റത്. തൃശൂർ നടത്തറ ദേശീയപാതയിൽ യുവാവ് ബൈക്കിൽ പോകുന്നതിനിടെ പെട്ടെന്ന് നായ കുറുകെ ചാടുകയായിരുന്നു.
ഇതോടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിനെ റോഡിലൂടെ പോവുകയായിരുന്ന ജീപ്പിടിക്കുകയായിരുന്നു. ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.