സ്ത്രീകളെ പുരുഷന്മാര്‍ക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിര്‍ത്തണം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുലിനെതിരെ വ്യാജ പോക്‌സോ കേസ് കൂടി വരാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ കേസില്‍ സാമ്പത്തിക ചൂഷണം കൂടി കൂട്ടിച്ചേര്‍ത്തുവെന്നാണ് രാഹുല്‍ ഈശ്വറിന്റെ ആരോപണം.

ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനെ കുറ്റപ്പെടുത്തി രാഹുല്‍ ഈശ്വര്‍ രംഗത്ത്. രാഹുലിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ ദുരുപയോഗത്തിന്റ തെളിവാണെന്നാണ് രാഹുല്‍ ഈശ്വറിന്റെ ആരോപണം. ആദ്യ രണ്ട് പരാതികള്‍ കൂട്ടിച്ചേര്‍ത്താണ് മൂന്നാമത്തെ പരാതിയെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ കേസില്‍ സാമ്പത്തിക ചൂഷണം കൂടി കൂട്ടിച്ചേര്‍ത്തുവെന്നാണ് രാഹുല്‍ ഈശ്വറിന്റെ ആരോപണം.

ഒന്നാമത്തെയും രണ്ടാമത്തെയും പരാതിയില്‍ കോടതി സംശയം പ്രകടിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച രാഹുല്‍ ഈശ്വര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുലിനെതിരെ വ്യാജ പോക്‌സോ കേസ് കൂടി വരാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. എന്താണ് പൊലീസ് പറയുന്ന ശക്തമായ തെളിവ് എന്ന് ചോദിച്ച രാഹുല്‍ ഈശ്വര്‍ പൊലീസിന്റെ വ്യാജകഥകള്‍ മാധ്യമങ്ങള്‍ വിശ്വസിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. മാധ്യമശ്രദ്ധ കിട്ടാന്‍ ആര്‍ക്കെതിരെയും വ്യാജ പീഡന പരാതികള്‍ നല്‍കാം കഴിയും. പൊലീസ് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് നാടിന് പ്രശ്‌നം. സ്ത്രീകളെ പുരുഷന്മാര്‍ക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടലിനെ കുടുക്കിയത് വിജയമായി ആഘോഷിക്കരുത്. ആരു ഭരിച്ചാലും വേട്ടയാടല്‍ അവസാനിപ്പിക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ കുറ്റക്കാരന്‍ ആണെങ്കില്‍ പൂര്‍ണ്ണമായും തള്ളിപ്പറയുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.