വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്
ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല.
Mar 8, 2026, 08:57 IST
അങ്കമാലി - ആലുവ ഭാഗത്തു വച്ചാണ് കല്ലേറുണ്ടായത്.
വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. ഇന്നലെ രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് ആക്രമണം ഉണ്ടായത്. അങ്കമാലി - ആലുവ ഭാഗത്തു വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ഗ്ലാസിന് കേടുപാട് സംഭവിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.