പ്രാര്‍ത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം; കടക്കാട് സ്വദേശി അറസ്റ്റില്‍


പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

ആക്രമണത്തില്‍ പരാതിക്കാരന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയും കഴുത്തിന്റെ വലതുഭാഗത്തും പരിക്കേറ്റതായി പരാതിയില്‍ പറയുന്നു.

പ്രാര്‍ത്ഥനാ ചടങ്ങ് നടന്ന വീട്ടിലേക്ക് ഭക്ഷണവുമായി എത്തിയയാളെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ കടക്കാട് സ്വദേശിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കടക്കാട് കുരമ്പാല തൊണ്ടത്തറ വീട്ടില്‍ ഗോപാലകൃഷ്ണപിള്ളയുടെ മകന്‍ ഗോപകുമാര്‍ (33) ആണ് അറസ്റ്റിലായത്. 2026 നവംബര്‍ 5ന് രാത്രി 8.20ഓടെ കടക്കാട് സ്വദേശിനിയായ ഷൈനി തങ്കച്ചന്റെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിലേക്ക് ഭക്ഷണവുമായി എത്തിയ പരാതിക്കാരനെ മുന്‍വിരോധത്തെ തുടര്‍ന്ന് പ്രതി കല്ലുകൊണ്ട് എറിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരാതിക്കാരന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയും കഴുത്തിന്റെ വലതുഭാഗത്തും പരിക്കേറ്റതായി പരാതിയില്‍ പറയുന്നു.


പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പരാതിക്കാരനും പ്രതിയും തമ്മിലുള്ള വ്യക്തിപരമായ വിരോധമാണ് സംഭവത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്.