വയറ്റിൽ വസ്ത്രം, കമ്മൽ, മുടി തുടങ്ങിയവ ; നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Jan 27, 2025, 20:36 IST

വയനാട്: പഞ്ചാരക്കൊല്ലിയിലെ രാധയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. കടുവയുടെ കഴുത്തിലുണ്ടായ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവാണ് അതെന്നാണ് നിഗമനം. അതേസമയം ഇന്ന് രാവിലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.