സ്റ്റൈപ്പെൻഡോടുകൂടി സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിക്കാം ; എസ്‌സി, ഒബിസി വിഭാഗക്കാർക്ക് അപേക്ഷിക്കാം
കേരള കേന്ദ്ര സർവകലാശാലയിൽ ഡോ. അംബേദ്കർ സെന്റർ ഓഫ് എക്സലൻസിന്റെ ആഭിമുഖ്യത്തിൽ എസ്‌സി, ഒബിസി വിഭാഗക്കാർക്ക് സ്റ്റൈപ്പെൻഡോടുകൂടി സിവിൽ സർവീസ് പരീക്ഷാപരിശീലനം നൽകുന്നു.
Mar 26, 2025, 18:15 IST

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ ഡോ. അംബേദ്കർ സെന്റർ ഓഫ് എക്സലൻസിന്റെ ആഭിമുഖ്യത്തിൽ എസ്‌സി, ഒബിസി വിഭാഗക്കാർക്ക് സ്റ്റൈപ്പെൻഡോടുകൂടി സിവിൽ സർവീസ് പരീക്ഷാപരിശീലനം നൽകുന്നു.
യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദമോ തത്തുല്യയോഗ്യതയോ വേണം. അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 2025 ജൂൺ ഒന്നിന് എസ്‌സി 35-നും ഒബിസി 32-നും താഴെ. കുടുംബ വാർഷിക വരുമാനപരിധി എട്ടുലക്ഷം.
ഒരുവർഷമാണ് പരിശീലനകാലയളവ്. പ്രതിമാസം 4000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. നൂറുപേർക്കാണ് പ്രവേശനം. 30 സീറ്റുകൾ പെൺകുട്ടികൾക്ക് സംവരണംചെയ്തിട്ടുണ്ട്. www.cukerala.ac.in വഴി ഏപ്രിൽ 17 വരെ അപേക്ഷിക്കാം. ഏപ്രിൽ 27-ന് നടക്കുന്ന പൊതുപ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. മേയ് അഞ്ചിന് ഫലം പ്രഖ്യാപിക്കും.