വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് സംസ്ഥാനവ്യാപക കാമ്പയിന്‍ ' സന്തോഷത്തോടെ പഠിക്കാം' : മന്ത്രി കെ. മുരളീധരന്‍

സന്തോഷത്തോടെ പഠിക്കാം'' എന്ന പേരില്‍ സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.

 

വിദ്യാര്‍ഥികളെ ലഹരിയുടെ പിടിയില്‍പ്പെടുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യസംരക്ഷണത്തിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി ''സന്തോഷത്തോടെ പഠിക്കാം'' എന്ന പേരില്‍ സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 12 മുതല്‍ 17 വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പഠനസമ്മര്‍ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടല്‍ തുടങ്ങിയ മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗണ്‍സലിങും മാനസികാരോഗ്യ പിന്തുണയും തുടര്‍പരിചരണവും ലഭ്യമാക്കുന്നതിനാണ് കാമ്പയിനില്‍ പ്രത്യേക പ്രാധാന്യം നല്‍കും.

വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍, സംവാദങ്ങള്‍, കൗണ്‍സലിങ് സെഷനുകള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് സംബന്ധിച്ചും പ്രത്യേക ബോധവത്കരണം നല്‍കും.

വിദ്യാര്‍ഥികളെ ലഹരിയുടെ പിടിയില്‍പ്പെടുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. തെറ്റായ കൂട്ടുകെട്ടുകളിലേക്കും വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിലേക്കും കുട്ടികള്‍ എത്തിപ്പെടുന്നത് തടയുന്നതിനായി ആവശ്യമായ മാര്‍ഗനിര്‍ദേശവും കൗണ്‍സലിങ് പിന്തുണയും ഉറപ്പാക്കും. ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, മാനസികാരോഗ്യ വിദഗ്ധര്‍, കൗണ്‍സലര്‍മാര്‍ തുടങ്ങിയവരുടെ സേവനം കാമ്പയിനായി പരമാവധി പ്രയോജനപ്പെടുത്താനും മന്ത്രി കെ.മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി.