സംസ്ഥാന യുവജന കമ്മീഷൻ ചെസ്സ് ടൂർണമെന്റ്; ഒക്ടോബർ 5 വരെ അപേക്ഷിക്കാം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിന് കണ്ണൂരിലാണ് മത്സരം

 

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിന് കണ്ണൂരിലാണ് മത്സരം.ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000,10,000, 5,000 എന്നീ സമ്മാനതുകകളും നാല് മുതൽ എട്ടാം സ്ഥാനം വരെയുള്ളവർക്ക് 3,000 രൂപ വീതവും സമ്മാനമായി ലഭിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 15 നും 40 നും ഇടയിൽ പ്രായമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡേറ്റ ഇമെയിൽ മുഖേനയോ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ഇമെയിൽ - official.ksyc@gmail.com. വിലാസം- (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33. ഫോൺ: 0471-2308630.