സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ടേക്ക് ; എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ ശക്തമായ എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ രംഗത്ത്. വേദി മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്ത മേള കണ്ണൂരിൽ നടക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചതും
കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ ശക്തമായ എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ രംഗത്ത്. വേദി മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുതുകൊണ്ടാണ് വേദി മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബിനോയ് കുര്യൻ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്ത മേള കണ്ണൂരിൽ നടക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചതും, തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും ഡി.ഡി ഷൈനിക്കും മേളയുടെ പതാക കൈമാറിയതും.
അതേസമയം സ്‌കൂള്‍ കായികമേള കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തില്‍ കായികമന്ത്രിയുടെ വാദം തള്ളി വിദ്യാഭ്യാസ മന്ത്രി. കായിക മേള നടത്താനുള്ള സൗകര്യം പരിഗണിച്ചാണ് വേദി മാറ്റിയതെന്നായിരുന്നു കായിക മന്ത്രി ഒ ജെ ജനീഷ് പറഞ്ഞത്. ഒരു സര്‍ക്കാര്‍ തീരുമാനിച്ചത് അടുത്ത സര്‍ക്കാര്‍ മാറ്റാന്‍ പാടില്ല എന്ന് ഇല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
എന്നാല്‍ ഈ വിശദീകരണത്തെ തള്ളുന്നതാണ് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രതികരണം. കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കണ്ണൂരിന് അങ്ങനെ താല്‍പര്യമുണ്ടെങ്കില്‍ അടുത്ത തവണ പരിഗണിക്കാം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കായികമേള നടത്താന്‍ കണ്ണൂരിലും കോഴിക്കോടും സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.