മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് പ്രതിമാസ സ്പെഷ്യൽ അലവൻസ് ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോക്ടർമാർക്ക് പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ബ്രോഡ് സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാർക്ക് 5,000 രൂപയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലുള്ളവർക്ക് 10,000 രൂപയുമാണ് അലവൻസായി ലഭിക്കുക.
Jan 19, 2026, 08:48 IST

ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവന്ന നീണ്ടകാലത്തെ പ്രതിഷേധങ്ങൾക്കും സമര പ്രഖ്യാപനങ്ങൾക്കും പിന്നാലെയാണ് സർക്കാരിന്റെ ഈ നടപടി. ജനുവരി 13 മുതൽ പ്രഖ്യാപിച്ചിരുന്ന സമരം സർക്കാർ നടത്തിയ ചർച്ചകളെത്തുടർന്ന് പിൻവലിച്ചിരുന്നു; ഇതിന്റെ തുടർച്ചയായുള്ള സമവായ നീക്കമായാണ് നിലവിലെ ഈ ശമ്പള വർധനവ്.