റെക്കോർഡ് വിൽപനയുമായി സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടർ; ലക്ഷം കവിഞ്ഞ് വിൽപ്പന

സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടറിന് റെക്കോർഡ് വിൽപന. ഒക്ടോബർ 23-ന് വിൽപന ആരംഭിച്ച് നവംബർ 12-വരെ ആകെ 1,72,836 കലണ്ടറുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റഴിച്ചപ്പോൾ, 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. ഓരോ 10 കലണ്ടറിനും ഒരു കലണ്ടർ സൗജന്യമായി നൽകുന്ന രീതിയാണ് സർക്കാരിന്റേത്. 40 രൂപയാണ് സർക്കാർ കലണ്ടറിന്റെ വില.

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടറിന് റെക്കോർഡ് വിൽപന. ഒക്ടോബർ 23-ന് വിൽപന ആരംഭിച്ച് നവംബർ 12-വരെ ആകെ 1,72,836 കലണ്ടറുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റഴിച്ചപ്പോൾ, 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. ഓരോ 10 കലണ്ടറിനും ഒരു കലണ്ടർ സൗജന്യമായി നൽകുന്ന രീതിയാണ് സർക്കാരിന്റേത്. 40 രൂപയാണ് സർക്കാർ കലണ്ടറിന്റെ വില.

കഴിഞ്ഞ വർഷം മാർച്ച് മാസം വരെ ആകെ 1.65 ലക്ഷം കലണ്ടറുകൾ മാത്രമാണ് വിറ്റഴിച്ചിരുന്നത്. എന്നാൽ ഇത്തവണ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞ വർഷത്തെ ആകെ വിൽപന മറികടക്കാൻ സാധിച്ചു. ഈ വൻ ജനപ്രീതി കണക്കിലെടുത്ത് 10 ലക്ഷം കലണ്ടറുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ വിവിധ ഡിപ്പോകളിലായി 2,96,000 കലണ്ടറുകൾ എത്തിച്ചതിൽ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. നവംബർ 12 വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റഴിച്ചത് തിരുവനന്തപുരത്തെ ജി.സി.പി പബ്ലിക്കേഷൻ വഴിയാണ്. ഇവിടെനിന്ന് 40,360 കലണ്ടറുകൾ വിതരണം ചെയ്തു. ജില്ലാ ഫോറം സ്റ്റോറുകളിൽ എറണാകുളമാണ് ഒന്നാമത്.