സം​സ്ഥാ​ന​ത്ത് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഒറ്റത്തവണ കെട്ടിട നികുതിയായി ഖജനാവിലെത്തിയത് 1122 കോടി

സം​സ്ഥാ​ന​ത്ത് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഒ​റ്റ​ത്ത​വ​ണ കെ​ട്ടി​ട നി​കു​തി​യാ​യി പി​രി​ച്ചെ​ടു​ത്ത​ത് 1,122.45 കോ​ടി രൂ​പ. 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 2025-26 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കു​ക​ളാ​ണി​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം തു​ക ഈ​യി​ന​ത്തി​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ​ത്തി​യ​ത്. ഇ​വി​ടെ 209.38 കോ​ടി രൂ​പ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ പി​രി​ച്ചെ​ടു​ത്ത​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. 2025-26 കാ​ല​യ​ള​വി​ൽ മാ​ത്രം ജി​ല്ല‍യി​ൽ 159.57 കോ​ടി രൂ​പ ഒ​റ്റ​ത്ത​വ​ണ കെ​ട്ടി​ട നി​കു​തി​യാ​യി പി​രി​ച്ചെ​ടു​ത്തു. 

 

 കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഒ​റ്റ​ത്ത​വ​ണ കെ​ട്ടി​ട നി​കു​തി​യാ​യി പി​രി​ച്ചെ​ടു​ത്ത​ത് 1,122.45 കോ​ടി രൂ​പ. 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 2025-26 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കു​ക​ളാ​ണി​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം തു​ക ഈ​യി​ന​ത്തി​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ​ത്തി​യ​ത്. ഇ​വി​ടെ 209.38 കോ​ടി രൂ​പ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ പി​രി​ച്ചെ​ടു​ത്ത​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. 2025-26 കാ​ല​യ​ള​വി​ൽ മാ​ത്രം ജി​ല്ല‍യി​ൽ 159.57 കോ​ടി രൂ​പ ഒ​റ്റ​ത്ത​വ​ണ കെ​ട്ടി​ട നി​കു​തി​യാ​യി പി​രി​ച്ചെ​ടു​ത്തു. 200 കോ​ടി​ക്കു മു​ക​ളി​ലേ​ക്ക് മു​ന്നേ​റാ​ൻ മ​റ്റു ജി​ല്ല​ക​ൾ​ക്കൊ​ന്നും ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​കു​തി പി​രി​വി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് ഇ​ക്കാ​ല​യ​ള​വി​ൽ 149.53 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ്. 130.76 കോ​ടി പി​രി​ച്ചെ​ടു​ത്ത് കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

വ​യ​നാ​ട് ജി​ല്ല​യാ​ണ് നി​കു​തി സ​മാ​ഹ​ര​ണ​ത്തി​ൽ ഏ​റ്റ​വും പി​ന്നി​ൽ. ഇ​ക്കാ​ല​യ​ള​വി​ൽ ആ​കെ 28.85 കോ​ടി മാ​ത്ര​മേ ജി​ല്ല​ക്ക് സ​മാ​ഹ​രി​ക്കാ​നാ​യു​ള്ളൂ. 29.94 കോ​ടി സ​മാ​ഹ​രി​ച്ച ഇ​ടു​ക്കി​യും 33.24 കോ​ടി പി​രി​ച്ചെ​ടു​ത്ത കാ​സ​ർ​കോ​ടു​മാ​ണ് പി​ന്നി​ലു​ള്ള മ​റ്റു ജി​ല്ല​ക​ൾ. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക പി​രി​ച്ചെ​ടു​ത്ത​ത് 2025-26 കാ​ല​ഘ​ട്ട​ത്തി​ലാ​ണ്-305.55 കോ​ടി രൂ​പ.

2023-24 കാ​ല​യ​ള​വി​ൽ 229.20 കോ​ടി​യും 2022-23 കാ​ല​ത്ത് 213.10 കോ​ടി​യും സ​മാ​ഹ​രി​ച്ചു. 211.36 കോ​ടി രൂ​പ​യാ​ണ് 2024-25 വ​ർ​ഷം പി​രി​ച്ചെ​ടു​ത്ത​ത്. ഏ​റ്റ​വും കു​റ​വ് നി​കു​തി പി​രി​വ് ന​ട​ന്ന​ത് 2021-22 കാ​ല‍യ​ള​വി​ലാ​ണെ​ന്നും കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ 100 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ​യു​ള്ള താ​മ​സ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നി​കു​തി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നു മു​ക​ളി​ലു​ള്ള​വ​ക്ക് വി​സ്തീ​ർ​ണ​ത്തി​ന് അ​നു​സൃ​ത​മാ​യി നി​ശ്ചി​ത സ്ലാ​ബു​ക​ളി​ലാ​ണ് നി​കു​തി ഈ​ടാ​ക്കു​ന്ന​ത്.