ശ്രീനാദേവി കുഞ്ഞമ്മ മത്സരിച്ചത് റേഷൻ കാര്‍ഡില്‍ വ്യാജമായി പേരുചേര്‍ത്ത്; പേര് വെട്ടി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ
ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഗുരുതര ആക്ഷേപം, തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷൻ കാർഡില്‍ വ്യാജമായി പേരുചേർത്ത്.പരാതിയില്‍ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടിയെടുത്തു.
Updated: Mar 13, 2026, 10:30 IST
പരാതിയിന്മേല്‍ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു
പത്തനംതിട്ട : ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഗുരുതര ആക്ഷേപം, തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷൻ കാർഡില്‍ വ്യാജമായി പേരുചേർത്ത്.
പരാതിയിന്മേല്‍ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു.തുവയൂർ സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി .
കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് .എന്നാല്‍ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് പരാതിയില്‍ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു.