ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും കെ റെയിലിന് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഊരി മാറ്റി ജനങ്ങളെ രക്ഷിക്കണം : രമേശ് ചെന്നിത്തല

അതിവേഗ റെയിൽപാതക്കെതിരെയും കെ റെയിലിനെ പരിഹസിച്ചും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും കെ റെയിലിന് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഊരി മാറ്റി ജനങ്ങളെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

 കോഴിക്കോട് : അതിവേഗ റെയിൽപാതക്കെതിരെയും കെ റെയിലിനെ പരിഹസിച്ചും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും കെ റെയിലിന് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഊരി മാറ്റി ജനങ്ങളെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘നാട്ടിൽ മുഴുവൻ മഞ്ഞക്കുറ്റികൾ ഇട്ടിരിക്കുകയാണ്. ജനങ്ങൾക്ക് ഭൂമി വിൽക്കാൻ പറ്റുന്നില്ല, അവിടെ ക്രയവിക്രയങ്ങൾ പറ്റുന്നില്ല. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും മഞ്ഞക്കുറ്റി ഊരി ജനങ്ങളെ രക്ഷിക്കണം. ഏതായാലും ഈ സർക്കാറിൻറെ കാലത്ത് ഒരു റെയിലും വരാൻ പോകുന്നില്ല. തെരഞ്ഞെടുപ്പാകുമ്പോൾ ഇങ്ങനെയുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരും. ഇതൊന്നും നടക്കാൻ പോകുന്നില്ല...’ -ചെന്നിത്തല പറഞ്ഞു.