എഴിമലയിൽ സ്പ്രിംഗ് ടെർമിന്റെ പാസ്സിംഗ് ഔട്ട് പരേഡ് മേയ് 28-ന്
എഴിമലയിൽ 2026 സ്പ്രിംഗ് ടെർമിന്റെ പാസ്സിംഗ് ഔട്ട് പരേഡ് മേയ് 28-ന് നടക്കും . ചടങ്ങിൽ ദക്ഷിണ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയ വൈസ് അഡ്മിറൽ സമീർ സക്സേന, എ.വി.എസ്.എം., എൻ.എം മുഖ്യാതിഥിയായും പരേഡ് നിരീക്ഷണ ഉദ്യോഗസ്ഥനായും പങ്കെടുക്കും. ഓരോ കേഡറ്റിന്റെയും ജീവിതത്തിലെ നിർണായക ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഈ ചടങ്ങ്

.കഠിനവും ശാസ്ത്രീയവുമായ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ കേഡറ്റുകൾ ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, സൗഹൃദ വിദേശ രാജ്യങ്ങളുടെ സമുദ്ര സേനകൾ എന്നിവയിലെ കമ്മീഷൻഡ് ഓഫീസർമാരായി ഉയർന്നുവരുന്ന അഭിമാന നിമിഷത്തിനാണ് ചടങ്ങ് സാക്ഷ്യം വഹിക്കുക. സൈനിക പാരമ്പര്യങ്ങളിലെ ഏറ്റവും മഹത്തായ ആചാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ പരേഡിൽ കൃത്യതയാർന്ന സൈനിക അണിനിരപ്പും ദേശസ്നേഹത്തിന്റെ ആവേശവും ഒന്നുചേരും.
സ്പ്രിംഗ് ടെം 2026-ലെ POP-ൽ ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പരിശീലിതരോടൊപ്പം സീഷെൽസ്, ടാൻസാനിയ, വിയറ്റ്നാം എന്നീ മൂന്ന് സൗഹൃദ വിദേശ രാജ്യങ്ങളിലെ പരിശീലിതരും പങ്കെടുക്കും. ഇത് അന്താരാഷ്ട്ര സമുദ്ര സഹകരണ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു.
പ്രതിരോധ സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിദേശ സൈനിക അറ്റാഷിമാർ, മാതാപിതാക്കൾ, INAയിലെ പരിശീലകർ, മാർഗദർശകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. തുടർന്ന് നടക്കുന്ന പാരമ്പര്യ ചടങ്ങായ ‘ഷിപ്പിംഗ് ഓഫ് സ്ട്രൈപ്സ്’ മുഖേന കമ്മീഷൻഡ് ഓഫീസറുടെ റാങ്ക് ഔദ്യോഗികമായി അണിയിച്ച് പരിശീലിതർ സൈനിക ഓഫീസർമാരായി മാറും.
ചടങ്ങ് ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.