ശബരിമല ദര്‍ശനത്തിനുള്ള പമ്പ, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി
ശബരിമല ദര്‍ശനത്തിനുള്ള പമ്ബ, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി, ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം
നിലയ്ക്കല്‍, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളില്‍ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക.
ശബരിമല ദര്‍ശനത്തിനുള്ള പമ്ബ, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി, ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി.നവംബർ 24 വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വല്‍ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.നിലയ്ക്കല്‍, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളില്‍ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക.
വിർച്വല്‍ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. ഷെഡ്യൂള്‍ ചെയ്ത സമയത്തിന് 6 മണിക്കൂർ മുൻപും 18 മണിക്കൂറിന് ശേഷവും മാത്രമാകും ഇനി വിർച്വല്‍ ക്യൂ ടിക്കറ്റുകള്‍ക്ക് അനുമതി നല്‍കുക. ടിക്കറ്റുള്ള എല്ലാ ഭക്തർക്കും അനുമതി നല്‍കുന്നതാണ് തിരക്ക് വർധിക്കാൻ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.