പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കില്ല; നിലയ്ക്കലിലെ സംവിധാനം തുടരുമെന്ന് ദേവസ്വം ബോർഡ്
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ പുതിയതായി സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് മാറ്റിയ സ്പോട്ട് ബുക്കിംഗ് കേന്ദ്രം അവിടെത്തന്നെ തുടരും.പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കണമെന്ന തരത്തിലുള്ള ഒരു നിർദേശവും മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ശബരിമല: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ പുതിയതായി സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് മാറ്റിയ സ്പോട്ട് ബുക്കിംഗ് കേന്ദ്രം അവിടെത്തന്നെ തുടരും.പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കണമെന്ന തരത്തിലുള്ള ഒരു നിർദേശവും മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. നിലയ്ക്കൽ-പമ്പ പാത വഴി ദർശനത്തിനെത്തുന്ന ഭക്തർക്കായി നിലയ്ക്കലിൽ തന്നെ സ്പോട്ട് ബുക്കിംഗ് സൗകര്യം ലഭ്യമാണ്.
ഇതിനുപുറമെ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വെർച്വൽ ക്യൂ വഴി മുൻകൂട്ടി ബുക്ക് ചെയ്യാതെ നിലയ്ക്കൽ-പമ്പ പാതയിലൂടെ ദർശനത്തിന് എത്തുന്ന തീർത്ഥാടകർ നിർബന്ധമായും നിലയ്ക്കലിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രത്തിലെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം വേണം പമ്പയിലേക്ക് തിരിക്കാനെന്നും ദേവസ്വം ബോർഡ് നിർദേശിച്ചു.