കിറ്റ്സിൽ എം.ബി.എ കോഴ്സിന് സ്പോട്ട് അഡ്മിഷൻ 13ന്
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് സ്പോട്ട് അഡ്മിഷൻ 13ന് രാവിലെ 10 മുതൽ നടത്തും.തൈക്കാട് കിറ്റ്സിന്റെ ആസ്ഥാനത്ത് വച്ചാണ് അഡ്മിഷൻ നടക്കുന്നത് .
May 11, 2024, 11:00 IST
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് സ്പോട്ട് അഡ്മിഷൻ 13ന് രാവിലെ 10 മുതൽ നടത്തും.തൈക്കാട് കിറ്റ്സിന്റെ ആസ്ഥാനത്ത് വച്ചാണ് അഡ്മിഷൻ നടക്കുന്നത് .
അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും KMAT/CMAT യോഗ്യതയുമുള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/ 0471 2327707.