കെൽട്രോൺ മീഡിയ കോഴ്‌സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ മാർച്ചിൽ

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നോളജ് സെന്റർ നടത്തുന്ന 2026 അധ്യയന വർഷത്തെ വിവിധ മീഡിയ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.  മാർച്ച് 5, 6, 7 തീയതികളിൽ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അസൽ രേഖകളുമായി നേരിട്ടെത്തി വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്കും പ്ലസ്ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം
 
പ്രിന്റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻസ്, പരസ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ് നിർമ്മാണം, വീഡിയോ നിർമ്മാണം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. പഠനകാലയളവിൽ അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇന്റേൺഷിപ്പ് എന്നിവയോടൊപ്പം പ്ലേസ്‌മെന്റ് പിന്തുണയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9544958182 എന്ന നമ്പരിൽ ബന്ധപ്പെടാം.