ചെന്നൈ സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി; യാത്രക്കാരെ അറിയിച്ചില്ലെന്ന് പരാതി
സംഭവത്തില്‍ സ്പൈസ് ജെറ്റ് യാതൊരു തരത്തിലുള്ള വിശദീകരണവും ഉണ്ടായിട്ടില്ല.
162 യാത്രക്കാര്‍ ഉണ്ടായിരുന്നു. പുറപ്പെടേണ്ട വിമാനം എത്തിയിട്ടില്ലെന്ന വിശദീകരണമാണ് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
ചെന്നൈയില്‍ നിന്നുള്ള സ്പൈസ്‌ജെറ്റ് വിമാനം യാത്രക്കാരെ അറിയിക്കാതെ റദ്ദാക്കിയതായി പരാതി. ബോര്‍ഡിങ് പാസ് നല്‍കിയശേഷമാണ് ചെന്നൈ-കൊച്ചി വിമാനം റദ്ദാക്കിയത്. പുലര്‍ച്ചെ നാലുമണിയോടെയാണ് വിമാനം റദ്ദ് ചെയ്തതായി അറിയിച്ചത്.
162 യാത്രക്കാര്‍ ഉണ്ടായിരുന്നു. പുറപ്പെടേണ്ട വിമാനം എത്തിയിട്ടില്ലെന്ന വിശദീകരണമാണ് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ സ്പൈസ് ജെറ്റ് യാതൊരു തരത്തിലുള്ള വിശദീകരണവും ഉണ്ടായിട്ടില്ല. യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് റീഫണ്ട് നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാരെ കൊച്ചിയിലേക്ക് എത്തിക്കാനുള്ള ക്രമീകരണം ഒരുക്കാന്‍ തയാറായിട്ടില്ല. ചെന്നൈയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ട് കഴിഞ്ഞാല്‍ സഹായിക്കാനോ മറ്റ് കാര്യങ്ങള്‍ക്കോ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഉണ്ടാകില്ലെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു.