മംഗളൂരു - ചെന്നൈ റൂട്ടില്‍ ഈ മാസം 6, 13 തീയതികളില്‍ സ്‌പെഷ്യല്‍ ട്രെയ്ൻ സർവീസ്

മംഗളൂരു - ചെന്നൈ റൂട്ടില്‍ ഈ മാസം 6, 13 തീയതികളില്‍ സ്‌പെഷ്യല്‍ ട്രെയ്ൻ സർവീസ് നടത്തും. മംഗളൂരു സെൻട്രല്‍ - ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ സ്‌പെഷ്യല്‍ (06126) മംഗളൂരു സെൻട്രലില്‍ നിന്ന്‌ വൈകിട്ട്‌ നാലിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 10.30ന്‌ ചെന്നൈയില്‍ എത്തും.

 

കാസർഗോഡ്, കാഞ്ഞങ്ങാട്‌, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്‌, തിരൂർ, ഷൊർണൂർ, പാലക്കാട്‌ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

തിരുവനന്തപുരം: മംഗളൂരു - ചെന്നൈ റൂട്ടില്‍ ഈ മാസം 6, 13 തീയതികളില്‍ സ്‌പെഷ്യല്‍ ട്രെയ്ൻ സർവീസ് നടത്തും. മംഗളൂരു സെൻട്രല്‍ - ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ സ്‌പെഷ്യല്‍ (06126) മംഗളൂരു സെൻട്രലില്‍ നിന്ന്‌ വൈകിട്ട്‌ നാലിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 10.30ന്‌ ചെന്നൈയില്‍ എത്തും.ചെന്നൈ എഗ്‌മൂർ- മംഗളൂരു സെൻട്രല്‍ എക്‌സ്‌പ്രസ്‌ സ്പെഷ്യല്‍ (06125) ഏഴ്, 14 തീയതില്‍ സർവീസ്‌ നടത്തും. ചെന്നൈ എഗ്‌മൂറില്‍ നിന്ന്‌ പകല്‍ രണ്ടിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.50ന്‌ മംഗളൂരുവില്‍ എത്തും.

രണ്ട് എസി ടു ടയർ, എട്ട് എസി ത്രീ ടയർ, ആറ് സ്ലീപ്പർ, നാല് ജനറല്‍, ഒരു ഭിന്നശേഷി കോച്ച്‌ എന്നിവയുണ്ടാകും. കാസർഗോഡ്, കാഞ്ഞങ്ങാട്‌, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്‌, തിരൂർ, ഷൊർണൂർ, പാലക്കാട്‌ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

എറണാകുളം ജങ്‌ഷൻ- മുസാഫർപുർ (ബിഹാർ) എക്‌സ്‌പ്രസ്‌ സ്‌പെഷ്യല്‍(06085) 10 മുതല്‍ 24 വരെയുള്ള വെള്ളിയാഴ്‌ചകളില്‍ സർവീസ്‌ നടത്തും. എറണാകുളം ജങ്‌ഷനില്‍ നിന്ന്‌ രാത്രി 9.30ന്‌ പുറപ്പെട്ട്‌ നാലാം ദിവസം രാവിലെ 7.30ന്‌ മുസാഫർപുരില്‍ എത്തും. തിരിച്ചുള്ള മുസാഫർപുർ- എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്‌പെഷ്യല്‍ (06086) 13 മുതല്‍ 27 വരെയുള്ള തിങ്കളാഴ്‌ചകളില്‍ സർവീസ്‌ നടത്തും.

രാത്രി 9.15ന്‌ മുസാഫർപുരില്‍ നിന്ന്‌ പുറപ്പെടുന്ന ട്രെയ്ൻ നാലാം ദിവസം രാവിലെ 10.45ന്‌ എറണാകുളത്ത്‌ എത്തും. ഒരു എസി ടു ടയർ, നാല് എസി ത്രീ ടയർ, 12 സ്ലീപ്പർ, രണ്ട് ജനറല്‍ എന്നിങ്ങനെയാണ്‌ കോച്ചുകള്‍. ആലുവ, തൃശൂർ, പാലക്കാട്‌ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്‌.